ബൈക്ക് യാത്രക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഓച്ചിറ: ബൈക്ക് യാത്രക്കിടെ യുവാവ് കുഴഞ്ഞുവീണ്​ മരിച്ചു. തഴവ കടത്തൂർ വടക്കടത്ത്​ വീട്ടിൽ ശശിധരക്കുറുപ്പിന്‍റെയും പ്രസന്നകുമാരിയുടെയും മകൻ ശ്യാംകുമാർ (36) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ശ്യാംകുമാർ ജോലികഴിഞ്ഞ്​ ബൈക്കിൽ വരുന്നവഴി ചൊവ്വാഴ്ച രാത്രി അമ്പലപ്പുഴക്ക്​ സമീപം കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. ഭാര്യ: രാജി (രശ്മി). മക്കൾ: ശിവാനി, ശിവനന്ദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.