നിയമസഭ കമ്മിറ്റി അവലോകന യോഗം

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ തമിഴ്നാട് നിയമസഭ കമ്മിറ്റിയുടെ അവലോകനയോഗം ചെയർമാൻ എൻ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്നു. കന്യാകുമാരി വിനോദസഞ്ചാര പ്രദേശങ്ങൾ, തടിക്കാരക്കോണം സർക്കാർ റബർ എസ്റ്റേറ്റ്, റോഡ്, ചെറുതുറമുഖ വകുപ്പ്, പൂംപുകാർ ഷിപ്പിങ് കോർപറേഷൻ എന്നിവകളിലെ പ്രവർത്തനം വിലയിരുത്തി. ടൂറിസം വികസനത്തിനായി നോഡൽ ഓഫിസറുടെ നിയമനം കമ്മിറ്റി ശിപാർശ ചെയ്തു. കന്യാകുമാരി വിവേകാനന്ദപ്പാറ തിരുവള്ളുവർ പ്രതിമ എന്നിവയെ യോജിപ്പിക്കുന്ന പാലം 2023 ഡിസംബറിൽ പൂർത്തിയാകും. ബോട്ട്ജെട്ടിയുടെ നിർമാണം പൂർത്തിയായാൽ രണ്ട് ബോട്ടുകൾ കൂടി സർവിസ് നടത്തും. എം.ആർ. ഗാന്ധി എം.എൽ.എ, കലക്ടർ എം. അരവിന്ദ് തുടങ്ങി വിവിധ വകുപ്പുതല അധികൃതർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.