മിടുക്കർക്ക് ആദരവുമായി 'ടോപ്പേഴ്സ് മീറ്റ്'

തിരുവനന്തപുരം: പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് ആദരമൊരുക്കാൻ മാധ്യമം'. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും സി.ബി.എസ്.ഇ 12ക്ലാസ്​ പരീക്ഷയിൽ 85 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവരെയുമാണ് ആദരിക്കുക. ഡോ. ആസ്ക് ഹെൽത്ത് കെയർ ആൻഡ് എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് 'ടോപ്പേഴ്സ് മീറ്റ്' സംഘടിപ്പിക്കുന്നത്. 25ന് ഉച്ചക്ക്​ രണ്ടിന്​ തിരുവനന്തപുരം മാസ്കറ്റ്​ ഹോട്ടലിലാണ്​ പരിപാടി. പങ്കെടുക്കുന്നവർക്ക് വിദേശത്തെ എം.ബി.ബി.എസ് പഠനാവസരത്തെ കുറിച്ച് മനസ്സിലാക്കാനും കഴിയും. വാർത്തയോടൊപ്പം നൽകിയ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് അർഹരായ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഹെൽപ് ​ലൈൻ നമ്പർ: 9645007018.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.