സ്ഥിരംസമിതി ചെയർമാനോട് കയർത്ത ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നിർദേശം

തിരുവനന്തപുരം: 'നഗരസഭ ജനങ്ങളിലേക്ക്' കാമ്പയിനിടെ കോർപറേഷന്‍റെ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ ഡി.ആർ. അനിലിനോട് കയർത്ത ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നിർദേശം. നേമം സോണൽ ഓഫിസ് സൂപ്രണ്ട് കെ.എസ്. അൻവർ ഹുസൈനെതിരെയാണ് ഗുരുതര അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ മേയർ ആര്യ രാജേന്ദ്രൻ സെക്രട്ടറിയോട് നടപടിക്ക് നിർദേശിച്ചിരിക്കുന്നത്. അദാലത്തിലേക്കുള്ള പരാതിയുമായി അപേക്ഷകൻ തലേദിവസം എത്തിയപ്പോൾ അപേക്ഷ വാങ്ങി സൂക്ഷിച്ച ശേഷം അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ എത്തിയപ്പോൾ അപേക്ഷകന് 101ാം നമ്പർ ടോക്കൺ ആണു നൽകിയത്. ഇക്കാര്യം അപേക്ഷകൻ ഡി.ആർ. അനിലിനോടു പരാതിപ്പെട്ടു. ഇതു ചോദിക്കുന്നതിനിടെയാണ് സൂപ്രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോടു കയർത്തതെന്നാണ് ആരോപണം. അദാലത്തിനെത്തിയവരും ഓഫിസ് പ്രവർത്തനം സംബന്ധിച്ച് വ്യാപക പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സൂപ്രണ്ടിന് എതിരെയുള്ള അച്ചടക്ക നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.