തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവിസ് അനുവദിക്കണമെന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്‌ദുറഹിമാൻ ആവശ്യപ്പെട്ടു. നിലവിൽ 6 ട്രെയിനുകളും 10 സർവിസുമാണ് അനുവദിച്ചത്. ഇത് പര്യാപ്‌തമല്ല. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവിസ് അനുവദിച്ചത്. മലയാളികൾ ഏറെയുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് സർവിസില്ല. പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. കോവിഡ് രോഗം വ്യാപിച്ചിരുന്ന കാലത്ത് നാട്ടിൽ വരാൻ സാധിക്കാതിരുന്ന കാരണം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ തിരക്ക് പതിന്മടങ്ങായിരിക്കും. ഈ സാഹചര്യത്തിൽ നിർബന്ധമായും ഓണ സീസണിൽ കൂടുതൽ സർവിസ് നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.