പാറശ്ശാല: മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം ഐ.ടി.ഐയില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെയാണ് കരിങ്കൊടി കാണിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കൊല്ലിയോട് സത്യനേശന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയന്‍, മണ്ഡലം പ്രസിഡന്‍റ് അഡ്വ. മഞ്ചവിളാകം കെ.എസ്. ജയകുമാര്‍, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കൊല്ലയില്‍ രാജന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊഴിയൂര്‍ സ്‌റ്റേഷനിലെത്തിച്ച് രാത്രി 7.30ന് വിട്ടയച്ചു. കരിങ്കൊടി കാണിച്ച ബി.ജെപി പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഓടിയടുത്തത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ബി.ജെ.പി പ്രവർത്തകരെയും ജന്മഭൂമി ലേഖകന്‍ ബിപിനെയും ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്‍റെയും ജനപ്രതിനിധികളും നേതാക്കളും പൊലീസും ചേര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ചതായി ബി.ജെ.പി ആരോപിച്ചു. ചിത്രം : കരിങ്കൊടി കാണിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു 2. കോണ്‍ഗ്രസ് നേതാക്കളെ പാര്‍ക്ക് ജങ്ഷനില്‍ വെച്ച് പൊലീസ് പിടികൂടിയപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.