നാഗർകോവിൽ: രാഹുൽ ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിക്കുന്ന നാഗർകോവിലിൽ നടന്നു. തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ എം.പി, ദിഗ്വിജയ്സിങ്, ശ്രീവല്ല പ്രസാദ്, തമിഴ്നാട് നിരീക്ഷകൻ ദിനേഷ് ഗുണ്ടുറാവു, ജില്ല നിരീക്ഷകൻ മയൂര ജയകുമാർ, എം.പിമാരായ വിജയ് വസന്ത്, ജോതിമണി, ഡോ. ചെല്ലകുമാർ, ജയകുമാർ, മാണിക് താകൂർ, വിഷ്ണു പ്രസാദ്, എം.എൽ.എമാരായ രാജേഷ് കുമാർ, ജെ.ജി. പ്രിൻസ്, വിജയധരണി, റൂബി മനോഹരൻ, ഹസൻ മൗലാന, ഗണേഷ്, അശോകൻ തുടങ്ങിയവർ പങ്കെടുത്തു. മുൻ എം.പി കെ.വി. തങ്കബാലു, സംസ്ഥാന വൈസ് പ്രസിഡന്റ് റോബർട്ട് ബ്രൂസ്, ജില്ല പ്രസിഡന്റുമാരായ നവീൻകുമാർ, കെ.ടി. ഉദയം തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.