റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ മഹിള കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: റോഡിലെ കുഴികൾ അടയ്​ക്കാത്തതിൽ പ്രതിഷേധിച്ച് നടുറോഡിലൂടെ സെക്രട്ടേറിയറ്റിലേക്ക് ടാർ വീപ്പയും ട്രോളിയും തള്ളി മഹിള കോൺഗ്രസ്. മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയാണ്​ വേറിട്ട പ്രതിഷേധ സമരം സംഘടിപ്പിച്ചത്​.​ സംസ്ഥാന പ്രസിഡന്‍റ്​ ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്​തു. റോഡിലെ കുഴിയിൽ വീണ് ജനങ്ങൾ മരിച്ചിട്ടും കണ്ണുതുറക്കാത്ത മന്ത്രി മുഹമ്മദ് റിയാസ് നാടിന് ബാധ്യതയാണെന്ന് അവർ കുറ്റപ്പെടുത്തി. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് ടാർ വീപ്പയും മെറ്റലുകൾ അടങ്ങിയ ട്രോളിയും തള്ളിക്കൊണ്ട്​ മഹിളകൾ പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്. ജില്ല പ്രസിഡന്‍റ്​ ലക്ഷ്മി അധ്യക്ഷത വഹിച്ചു. നേതാക്കളായ അനിത, ഷീല രമണി, ദീപ അനിൽ, സുപ്രിയ, രമ കുമാരി, സീനത്ത്, ബറോമ പാട്രിക്, സരോജം, മേരി പുഷ്പം, ഗിൽഡ, അനിത, ഷെറാഫിൻ ഫ്രഡ്​ഡി, തുഷാര തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.