tc 200 MUST തിരുവനന്തപുരം: 50 ഇന്ത്യൻ എഴുത്തുകാരുടെ 50 പുസ്തകങ്ങൾ പുനർവായനയിലൂടെ ക്രോഡീകരിച്ച് എം.ഇ.എസ് സംസ്ഥാന അധ്യക്ഷൻ ഡോ. പി.എ. ഫസൽ ഗഫൂർ രചന നിർവഹിച്ച 'ട്രേഡിങ് ദ ബീറ്റൺ പാത്' എന്ന പുസ്തകത്തിന്‍റെ ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. സവർക്കെറയും ഹിന്ദുത്വെത്തയുംകുറിച്ച് എ.ജി. നൂറാണി രചിച്ച പുസ്തകം സംബന്ധിച്ച്, സവർക്കർ രാഷ്ട്രീയത്തടവുകാരനായി ജയിൽവാസം അനുഭവിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഒരിക്കലും സ്വതന്ത്ര്യസമര സേനാനി ആയിരുന്നില്ലെന്ന് മുൻ എം.എൽ.എ വി.ടി. ബൽറാം പറഞ്ഞു. ഇന്ത്യയിൽ അക്ബർ മഹാനായ ചക്രവർത്തിയാണെങ്കിൽ ഔറംഗസേബ് പാകിസ്താനികൾക്കാണ് മഹാനായ ചക്രവർത്തിയെന്നും ഡോ. ഫസൽ ഗഫൂറിന്‍റെ ഗ്രന്ഥരചന ഭാരതസംസ്കാരത്തിനും വായന ഇഷ്ടപ്പെടുന്നവർക്കും മുതൽക്കൂട്ടാണെന്നും സാഹിത്യനിരൂപകൻ ഡോ. പി.കെ. രാജശേഖരൻ പറഞ്ഞു. 50 പുസ്തകം വിമർശക വിശദീകരണമാണെന്നും തന്‍റെ വ്യക്തിപരമായ കണ്ടെത്തലുകളാണെന്നും അവ സമകാലിക ഇന്ത്യൻ ചരിത്രത്തിലെ ഓർക്കപ്പെടേണ്ട വസ്തുതകളാണെന്നും ഡോ. പി.എ. ഫസൽ ഗഫൂർ പറഞ്ഞു. പ്രസിഡന്റ് ബാലരാമപുരം നൗഷാദ് അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി നദീർ കടയറ, ഡോ. കെ.എ. ഹാഷിം, സുലൈമാൻ എന്നിവർ സംസാരിച്ചു. ചിത്രം: MES
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.