ഫെസ്‌റ്റ്‌ ഓഫ് ഹാപ്പിനസിന്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമീഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ദ്വിദിന കല-കരകൗശല മേള 'ഫെസ്‌റ്റ്‌ ഓഫ് ഹാപ്പിനസിന്‌' ഞായറാഴ്‌ച തുടക്കമാകുമെന്ന്​ ചെയർമാൻ കെ.വി. മനോജ്‌കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിശാഗാന്ധിയിൽ നടത്തുന്ന മേള രാവിലെ 10.30ന്‌ തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിൽനിന്ന്​ 100 കുട്ടികളും ഇതര ജില്ലകളിൽനിന്ന്​ 20 വീതം കുട്ടികളും പങ്കെടുക്കും. ഉദ്‌ഘാടന ശേഷം മജീഷ്യൻ ഗോപിനാഥ്‌ മുതുകാട്‌, ജി.എസ്‌. പ്രദീപ്‌ എന്നിവർ കുട്ടികളുമായി സംവദിക്കും. തിങ്കളാഴ്ച വൈകീട്ട്​ 3.30ന്​ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.