നോവൽ അവതരണവും ചർച്ചയും

കിളിമാനൂർ: കിളിമാനൂർ കലാസാഹിത്യവേദി, മെലിൻഡ ബുക്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'നോവൽത്തറ' എന്ന പരിപാടി തിങ്കളാഴ്ച വൈകീട്ട് നാലിന് മഹാദേവേശ്വരം രാജാരവിവർമ ആർട്ട് ഗ്യാലറിയിൽ നടക്കും. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാനവാസ് പോങ്ങനാടിന്‍റെ 'നിലംതൊട്ട നക്ഷത്രങ്ങൾ' എന്ന നോവലിന്‍റെ അവതരണവും ചർച്ചയും ഉണ്ടായിരിക്കും. എഴുത്തുകാരനും ചിത്രകാരനുമായ വിജയകുമാർ ഉദ്ഘാടനം ചെയ്യും. കഥാകൃത്തും നിരൂപകനുമായ ഡോ.എം. രാജീവ്കുമാർ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.