കെ.എസ്​.ആർ.ടി.സി സർവിസുകൾ വെട്ടിക്കുറക്കുന്നതിൽ പ്രതിഷേധം

വെള്ളറട: കെ.എസ്.ആർ.ടി.സി വെള്ളറട ഡിപ്പോയിലെ സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ഡീസല്‍ ഉപഭോഗം കുറയ്ക്കാനെന്ന പേരിലാണ്​ സര്‍വിസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്​. ഇത് മലയോര പ്രദേശത്തെ യാത്രാക്ലേശം രൂക്ഷമാക്കി. 21 ഓര്‍ഡിനറിയും 12 ഫാസ്റ്റും ഉള്‍പ്പെടെ ആകെ 33 സര്‍വിസുകളുള്ളതില്‍ വെള്ളിയാഴ്ച്ച 24 എണ്ണമാണ് ഓപറേറ്റ് ചെയ്തത്. ശനിയാഴ്ച് ആറ്​ ഓര്‍ഡിനറി സര്‍വിസുകള്‍ മാത്രം ഓപറേറ്റ് ചെയ്താല്‍ മതിയെന്നാണ് അറിയിപ്പ്. ആകെയുള്ള ഓര്‍ഡിനറി സര്‍വിസിന്റെ 25 ശതമാനം മാത്രമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.