കാർ ഡി​വൈഡറിലിടിച്ച്​ മറിഞ്ഞു

വിഴിഞ്ഞം: കോവളം ബൈപാസിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച്​ തലകീഴായി മറിഞ്ഞു. ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. നെടുമം സ്വദേശി ഡോ. ആന്റണി ഓടിച്ചിരുന്ന കാറാണ് ഇന്നലെ പുലർച്ചെ രണ്ടോടെ കോവളം ജങ്​ഷനിൽ അപകടത്തിൽപെട്ടത്. തിരുവനന്തപുരത്തുനിന്ന് കോവളത്തേക്ക് വരുകയായിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച ശേഷം പൊലീസ് സ്ഥാപിച്ച ബാരിക്കേഡും ദിശാസൂചിക ബോർഡും തകർത്ത്​ മുന്നോട്ടുപോയി. പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച ശേഷമാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന്​ പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.