ഓട്ടോ ഡ്രൈവറെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റിൽ

വെള്ളറട: കുറ്റിച്ചല്‍ ഓട്ടോ സ്റ്റാന്‍ഡില്‍ ​ഡ്രൈവറെ ആക്രമിച്ച മൂന്നുപേര്‍ അസ്റ്റിൽ. പുന്നാരക്കോണം നടത്തരുകത്ത് വീട്ടില്‍ ഷിബിന്‍ രാജിനെ അടിച്ചുപരിക്കേല്‍പിച്ച കുറ്റിച്ചല്‍ ചാമുണ്ഡി ക്ഷേത്രം സമീപം കിഴക്കന്‍കര പുത്തന്‍വീട്ടില്‍ വിഗ്‌നേഷ് (44), കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജിന് സമീപം ചിറത്തലയ്ക്കല്‍ വീട്ടില്‍ സമീര്‍ (37), കുറ്റിച്ചല്‍ ചെമ്മണ്ണാന്‍കുഴികളോട് റോഡരികത്ത് വീട്ടില്‍ മാഹിന്‍ (31) എന്നിവരാണ്​ അറസ്റ്റിലായത്​. കാട്ടാക്കട ഡിവൈ.എസ്​.പി സുരേഷിന്‍റെ നേതൃത്വത്തില്‍ നെയാര്‍ ഡാം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ്, എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, പ്രശോഭ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.