ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടരവയസ്സുള്ള കുഞ്ഞ് മരിച്ചു

പാറശ്ശാല: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടരവയസ്സുള്ള കുഞ്ഞ് മരിച്ചു. ആര്‍.സി സ്ട്രീറ്റില്‍ വീട്ടുനമ്പര്‍ 421ല്‍ താമസിക്കുന്ന യഹോവ പോള്‍രാജ്-അശ്വിനി ദമ്പതികളുടെ മകൾ ഋതികയാണ്​ മരിച്ചത്​. കുഞ്ഞുമായി ദമ്പതികൾ ബൈക്കില്‍ സഞ്ചരിക്കുമ്പോൾ പാറശ്ശാലയില്‍ നിന്നു കളിയിക്കാവിള ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട്​ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്ത് മരിച്ചു. ഇടിച്ചക്കപ്ലാമൂട്ടിലുള്ള ബന്ധുവീട്ടിലേക്ക്​ പോകുകയായിരുന്നു ഏഴുമാസം ഗർഭിണിയായ അശ്വിനിയും പോൾരാജും. അശ്വിനി, പോൾരാജ്​, ടിപ്പര്‍ ലോറി ഡ്രൈവര്‍ നെടുവാന്‍വിള സ്വദേശി കിരണ്‍, ക്ലീനര്‍ ശ്രീകുമാര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചശേഷം റോഡ് വക്കിലെ വീടിന്‍റെ കോംപൗണ്ടില്‍ ഇടിച്ച് മറിയുകയായിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും അമിതവേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടന്ന് എത്തി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ചിത്രം.ഋതിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.