തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തുന്ന ഭഹര്‍ ഘര്‍ തിരംഗക്ക് ജില്ലയില്‍ വിപുലമായ ഒരുക്കം. ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പതാക ഉയര്‍ത്താനാണ് നിർദേശം. ഇതിനാവശ്യമായ പതാകകള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് തയാറാക്കുന്നത്. ജില്ലയില്‍ വിവിധ ബ്ലോക്കുകളിലായി 30 കേന്ദ്രങ്ങളിലാണ് പതാകകളുടെ നിര്‍മാണം. ഒന്നരലക്ഷത്തോളം ഓര്‍ഡറുകളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ ഒരുലക്ഷം പതാകകളുടെ നിര്‍മാണം പൂര്‍ത്തിയായതായി കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. ഇന്ന് മുതല്‍ വിതരണം ആരംഭിക്കും. വിദ്യാര്‍ഥികളിലൂടെ വീടുകളില്‍ എത്തിക്കുന്നതിനായി സ്‌കൂള്‍, കോളജുകള്‍ വഴി പതാകകള്‍ വിതരണം ചെയ്യും. കുടുംബശ്രീ യൂനിറ്റുകളില്‍നിന്ന് പൊതുജനങ്ങള്‍ക്കും പതാകകള്‍ വാങ്ങാം. സ്വാതന്ത്ര്യദിനത്തില്‍ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സിവില്‍ സ്റ്റേഷനില്‍ രാവിലെ ദേശീയപതാക ഉയര്‍ത്തും. ജീവനക്കാരുടെ ദേശഭക്തിഗാനാലാപനവും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ കവി പ്രഫസര്‍ വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയാകും. ഐ.ടി.ഐ പ്രവേശനം തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംകുളം ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഒരുവര്‍ഷ ട്രേഡായ പ്ലംബര്‍ ട്രേഡില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. www.scdditiadmission.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0471 2995364, 8921412202.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.