* പാരിസ്ഥിക സന്തുലനാവസ്ഥ തിരിച്ചുപിടിക്കണമെന്ന് സമിതി റിപ്പോർട്ടിൽ ആവശ്യം തിരുവനന്തപുരം: കിളിമാനൂർ തോപ്പിൽ കോളനിക്ക് സമീപത്തെ ക്വാറി സാങ്കേതിക നടപടിക്രമങ്ങൾ തടസ്സമാകാതെ അടിയന്തരമായി അടച്ചുപൂട്ടണമെന്ന് വസ്തുതാന്വേഷണ സമിതി റിപ്പോർട്ട് ആവശ്യപ്പെട്ടു. കോളനിയിലെ 40 ഓളം താമസക്കാരുമായും അധികാരികളുമായി സംസാരിച്ച ശേഷമാണ് സമിതി ശിപാർശ നൽകിയത്. റിപ്പോർട്ട് സമിതി ചെയർമാൻ അഡ്വ. പി.എ. പൗരൻ മാഫിയയുടെ ആക്രമണത്തിന് ഇരയായ ചന്ദ്രന് നൽകി പ്രകാശനം ചെയ്തു. നഷ്‌ടമായ പാരിസ്ഥിക സന്തുതിലാവസ്ഥ തിരിച്ചുപിടിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ തുക പിഴയായി ക്വാറി ഉടമകളിൽ നിന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചതായി സമിതി അംഗങ്ങളും സമരസമിതി നേതാക്കളും വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാടിന്റെയും ഭാവി തലമുറയുടെയും സുരക്ഷയെ കരുതി ജാതിമത രാഷ്ട്രീയ വിയോജിപ്പുകൾ മാറ്റിനിർത്തി ഐക്യനിര രൂപപ്പെടുത്തുന്നതിന് ജനകീയ മുന്നേറ്റ സമിതിയും സമര നേതൃത്വവും മുൻകൈയെടുക്കണം. കേസുകളിലടക്കം പിന്തുണ നേടുന്നതിന് സംസ്ഥാനതലത്തിൽതന്നെ സമാന കാഴ്ചപ്പാടുള്ളവരുടെ സഹകരണം ഉറപ്പാക്കണം. 33 കേസുകളിലായി പുറപ്പെടുവിച്ച വിധിയിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി തോപ്പില്‍ കോളനിയിലെയും ക്വാറി പരിസരെത്തയും ജനങ്ങളുടെ പരാതിക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനങ്ങൾക്ക് ഉടൻ സ്റ്റോപ് മെമ്മോ നൽകണം. കോളനിയിലെയും പരിസരത്തെയും ജനങ്ങൾക്ക് ആരോഗ്യം, പഠനസഹായം, കുടിവെള്ളം, സുരക്ഷിതത്വം, ഗതാഗത സൗകര്യം, കാർഷികവിളകൾക്ക് സംരക്ഷണം എന്നിവ ഉറപ്പാക്കണം. ജാതീയ അധിക്ഷേപങ്ങള്‍, വംശീയ വിദ്വേഷം എന്നിവക്കെതിരെ നടപടി സ്വീകരിക്കണം. ക്വാറി പരിസരത്തെ ജനങ്ങൾക്കിടയിൽ വിശദവും സമഗ്രവുമായ ആരോഗ്യ സർവേ നടത്തണം. ക്വാറിയുടെയും മാനേജ്മെന്റുകളുടെയും നിയമലംഘനങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് കമീഷനെ നിയോഗിക്കുക, ജനകീയ മുന്നേറ്റ സമിതി നേതാവ് സേതുവിനെയും വൃദ്ധനായ ഗോപാലെനയും മർദിച്ചവർക്കെതിരെ ക്രിമിനല്‍ കേസെടുക്കുക, ക്വാറി പരിസരത്തെ കുട്ടികളും സ്ത്രീകളും നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുക, നികുതി, ലൈസൻസ് ഫീസ് തുടങ്ങിയ ഇനത്തില്‍ അടക്കേണ്ടിയിരുന്ന തുകയുടെ പകുതി മാത്രം അടച്ച് പലമടങ്ങിലധികം ഖനനം നടത്തിയതിനാൽ ഇത് തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും റിപ്പോർട്ടിലുണ്ട്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വവും ജനപ്രതിനിധികളും നിയമലംഘനങ്ങൾക്കുനേരെ കണ്ണടക്കുന്നുവെന്നും വാർത്തസമ്മേളനത്തിൽ അഡ്വ. പി.എ. പൗരൻ, സേതു സമരം, കെ. കാർത്തികേയൻ, റഷീദ് മട്ടാഞ്ചേരി, ജി. ചന്ദ്രൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.