തിരുവനന്തപുരം: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യമാണുള്ളതെന്ന് ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ. നീലലോഹിതദാസ്. കേരള എൻ.ജി.ഒ സെന്‍റർ സംഘടിപ്പിച്ച അടിയന്തരാവസ്ഥവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടുന്നതിന് ജനകീയ ചെറുത്തുനിൽപ്പ് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക് താന്ത്രിക് ജനതാദൾ പാർലമെന്‍ററി ബോർഡ് ചെയർമാൻ ചാരുപാറ രവി മുഖ്യപ്രഭാഷണം നടത്തി. അടിയന്തരാവസ്ഥക്കാലത്ത് ഏൽക്കേണ്ടിവന്ന പൊലീസ് മർദനത്തിന്‍റെ തിക്തഫലങ്ങൾ ഇന്നും അനുഭവിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ സെന്‍റർ സംസ്ഥാന വൈസ് പ്രസിഡന്‍റ് വട്ടിയൂർക്കാവ് രാജൻ അധ്യക്ഷതവഹിച്ചു. ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡന്‍റ് എൻ.എം. നായർ, റൂഫസ് ഡാനിയേൽ, പാലോട് സന്തോഷ്, ബിന്ദു ലാൽ ചിറമേൽ, വലിയശാല നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. കേരള എൻ.ജി.ഒ സെന്‍റർ സംസ്ഥാന സെക്രട്ടറി എസ്. സുനിൽകുമാർ സ്വാഗതവും ജില്ല സെക്രട്ടറി ജോഷി റസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.