ജീവനക്കാരെ ആക്രമിച്ചത് ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളി -ചവറ ജയകുമാർ

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകർത്ത്​ എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകരായ ജീവനക്കാരെ ആക്രമിച്ച സംഭവം ജനാധിപത്യത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ കെ. രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അംബിക കുമാരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. പ്രസന്നകുമാർ, ടി. കെ. ജയപ്രകാശ്, എം.എസ്. അജിത് കുമാർ, വിജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.ജി. പ്രദീപ് ബാവ കുമാർ. ആർ. എസ്. പ്രശാന്ത് കുമാർ, ജോർജ് ആൻറണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.