നെടുമങ്ങാട്: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസ് എസ്.എഫ്.ഐയുടെ ക്രിമിനലുകൾ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡൻറ് പുത്തൻപാലം ഷഹീദ്, മുജീബ്, ആനാട് സുരേഷ്, ആർ. അജയകുമാർ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. പാലോട്: രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിത്തകർത്തതിൽ ഗ്രാമപ്രദേശങ്ങളിൽ വ്യാപക പ്രതിഷേധം. പെരിങ്ങമ്മല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട്ട് പ്രകടനം നടത്തി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ആനാട് ജയൻ, ഡി.സി.സി സെക്രട്ടറി ഡി. രഘുനാഥൻ നായർ, ബ്ലോക്ക് പ്രസിഡന്റ് ബി. പവിത്രകുമാർ, കൊച്ചുകരിക്കകം നൗഷാദ്, അൻസാരി കലയപുരം, അനിലേഷ് ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദിയോട്ട് പ്രകടനം നടത്തി. സിനോജ് ലീല, അമൽ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധസാധ്യത കണക്കിലെടുത്ത് വിവിധ പാർട്ടി ഓഫിസുകൾ പ്രവർത്തിക്കുന്ന മേഖലകളിൽ െപാലീസ് പട്രോളിങ് ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.