കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തും പൗരാവലിയും ചേർന്ന് 'ശരറാന്തൽ' എന്ന പേരിൽ ഒരു ദിവസം നീണ്ട, ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ . രാവിലെ പൂവച്ചൽ യു.പി സ്‌കൂളിൽ പൂവച്ചൽ ഖാദർ രചിച്ച ചലച്ചിത്രഗാന ആലാപന മത്സരം, കവിയരങ്ങ് എന്നിവ നടന്നു. വൈകീട്ട് അനുസ്മരണ സന്ധ്യ, ഗാനാഞ്ജലി എന്നിവയുണ്ടായിരുന്നു. അനുസ്മരണ സന്ധ്യയിൽ എം.എൽ.എ മാരായ ജി. സ്റ്റീഫൻ, ഐ.ബി. സതീഷ്, പൂവച്ചൽ ഖാദറിന്റെ സഹോദരൻ ഹനീഫ, കവി മുരുകൻ കാട്ടാക്കട, പങ്കജകസ്തൂരി എം.ഡി ഡോ.ജെ. ഹരീന്ദ്രൻനായർ, ജില്ല പഞ്ചായത്തംഗം വി. രാധിക, സംഘാടകസമിതി കൺവീനർ സി.ആർ. ഉദയകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി. സനൽകുമാർ അധ്യക്ഷതവഹിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.