റിങ്​ റോഡിന്റെ നിര്‍മാണോദ്ഘാടനം

വെള്ളറട: മൈലക്കര, പൂഴനാട്, മണ്ഡപത്തിന്‍കടവ്, മണക്കാല പേരേക്കോണം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ദേശീയപാതകള്‍ ആറുവരിയാക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെയെല്ലാം ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. എന്നാല്‍ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതിയില്‍ അത് സാധ്യമല്ല. പക്ഷേ, അടുത്ത അഞ്ചുകൊല്ലം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 50 ശതമാനം ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒറ്റശേഖരമംഗലം, കള്ളിക്കാട് പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര പൂഴനാട് മണ്ഡപത്തിന്‍കടവ് മണക്കാല പേരേക്കോണം റിങ്​ റോഡ്. ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. 10 കോടി രൂപയാണ് പദ്ധതിയുടെ ബജറ്റ്. മണ്ഡപത്തിന്‍കടവ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.