സംസ്ഥാനത്ത്​ അടിയന്തരാവസ്ഥക്ക്​ സമാന സാഹചര്യം -ബി.ജെ.പി

തിരുവനന്തപുരം: സംസ്ഥാനത്ത്​ അടിയന്തരാവസ്ഥക്ക്​ സമാന സാഹചര്യമാണുള്ളതെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. ഇന്ദിരാഗാന്ധിക്ക് പഠിക്കുകയാണ് പിണറായി വിജയൻ. ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും നടക്കുന്നത് അടിയന്തരാവസ്ഥയാണ്. അവിടങ്ങളിൽ മാധ്യമങ്ങളോ പ്രതിപക്ഷമോ ഇല്ല. അതേപോലത്തെ ജനാധിപത്യവിരുദ്ധ കാര്യങ്ങളാണ് കേരളത്തിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ, ജനം ടി.വി ചീഫ് എഡിറ്റർ ജി.കെ. സുരേഷ്ബാബു, ജില്ല പ്രസിഡന്‍റ്​ വി.വി. രാജേഷ്, സെക്രട്ടറി സജി പാപ്പനംകോട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.