അമ്പലത്തറ: ഇരുട്ടിൽ മുങ്ങിയ െബെപാസിൽ രാത്രികാലത്ത് അപകടങ്ങളുടെ എണ്ണം പെരുകുന്നു. കോടികൾ മുടക്കി നിർമാണപ്രവർത്തനങ്ങൾ നടത്തിയ കഴക്കൂട്ടം മുതൽ മുക്കോല വരെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത് വൈകുന്നതാണ് കാരണം. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് കരാർ എടുത്തിരുന്ന നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) കരാറുകൾ പല തവണ മാറ്റുന്നതുകാരണമാണ് കഴക്കൂട്ടം മുതൽ മുക്കോല വരെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതി വൈകുന്നത്. കഴക്കൂട്ടം കാരോട് ബൈപാസ് റോഡ് നിർമാണത്തിന്‍റെ ആദ്യ കരാറിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതും വൈദ്യുതിയും അറ്റകുറ്റപ്പണിയും കരാറെടുത്ത കമ്പനി ചെയ്യുമെന്നായിരുന്നു ധാരണ. എന്നാൽ, പിന്നീട് മാറി വന്ന ഉദ്യോഗസ്ഥർ കരാർ പലതവണ പുതുക്കിയപ്പോൾ ഇതെല്ലാം ഒഴിവാക്കി നഗരസഭയുടെ തലയിൽ കെട്ടിെവക്കുകയായിരുന്നു. വാർഡുകളിലെ പോസ്റ്റുകളിൽ തെരുവ് വിളക്ക് ഇടാൻ പോലും കഷ്ടപ്പെടുന്ന നഗരസഭക്ക് ആധുനിക രീതിയിലുള്ള തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് വലിയ വെല്ലുവിളിയാണ്. നിലവിൽ 70 ലൈറ്റുകൾ എൻ.എച്ച്.എ.ഐ സ്ഥാപിച്ചിട്ടുണ്ട്. അതിന് വൈദ്യുതി കണക്ഷൻ നഗരസഭ സെക്രട്ടറിയുടെ പേരിലെടുക്കണമെന്നാണ് എൻ.എച്ച്.എ.ഐയുടെ പുതിയ വാദം. ഇതിനുപുറമേ അറ്റകുറ്റപ്പണിയും നഗരസഭ ചെയ്യണമെന്നാണ് ആവശ്യം. ഐ.ടി സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങൾ, മാളുകൾ, ഷോറൂമുകൾ എന്നിവയുള്ളതിനാൽ മറ്റ് ദേശീയപാതാ റോഡുകളിൽ നിന്ന് വ്യത്യസ്‌തമാണ് കഴക്കൂട്ടം-വിഴിഞ്ഞം പാത. അതിനാൽ ഈ റോഡിൽ തെരുവ് വിളക്കുകൾ അത്യാവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി നഗരസഭ അറിയിച്ചെങ്കിലും എൻ.എച്ച്.ഐ.എ അത് തുടക്കത്തിൽ അംഗീകരിച്ചില്ല. പദ്ധതിയിൽ സ്വകാര്യ കക്ഷികളെ ഉൾപ്പെടുത്തുന്നതിൽ അതോറിറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നഗരസഭ എൻ.എച്ച്.എ.ഐക്ക് വീണ്ടും കത്ത് നൽകി. ഇതിനെ തുടർന്ന് എൻ.എച്ച്.ഐ.എയുടെ മുതിർന്ന ഉദ്യോഗസ്ഥർ മേയറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുകയും തൂണുകളിൽ പരസ്യഹോർഡിങ്ങുകളോടുകൂടിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതടക്കമുള്ള കാര‍്യങ്ങൾ ചർച്ച നടത്തുകയും ചെയ്തു. പുതിയ നിർദേശത്തിൽ െഹെവേയുടെ മീഡിയനിൽ തൂണുകൾക്കിടയിൽ 20 മീറ്റർ വിടവോടെ 1100 ഇരട്ട െകെകളുള്ള തെരവുവിളക്കുകൾ സ്ഥാപിക്കാനോ 26 കീലോമീറ്ററോളം നീളമുള്ള െബെപാസിൽ 2200 ഒറ്റെക്കെ തെരുവുവിളക്കുകൾ സ്ഥാപിക്കാനാ ആണ് കോർപറേഷൻ നിർദേശിച്ചത്. എന്നാൽ, മീഡിയനിൽ തൂണുകൾ സ്ഥാപിക്കുന്നത് ചില സ്ഥലങ്ങളിൽ മരങ്ങളെ ബാധിക്കുമെന്നതിനാൽ റോഡിന്‍റെ ഇരുവശത്തും ഒറ്റ ആംഡ് െലെറ്റുകൾ സ്ഥാപിക്കുന്നതിനും ആലോചനയുണ്ട്. നഗരസഭയുടെ ക്ഷണം സ്വീകരിച്ച് ലുലു, അദാനി ഗ്രൂപ്പുകൾ വിളക്കുകൾ സ്ഥാപിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. എക്‌സ്‌പ്രഷൻ ഓഫ് ഇന്ററസ്റ്റ് (ഇ.ഒ.ഐ) പ്രകാരം ലൈറ്റ് സ്ഥാപിക്കുന്ന തൂണുകളിൽ സ്വകാര്യ കക്ഷികൾക്ക് പരസ്യ ഹോർഡിങ്ങുകളും സ്ഥാപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.