പാറശ്ശാല: കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വട്ടവിള ഉള്ളൂര്‍കോണം കോളനി അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുണഭോക്താക്കളുടെ യോഗത്തിലാണ് കമ്മിറ്റി രൂപവത്കരണം നടന്നത്. കോളനി നിവാസികളുടെ പ്രതിനിധികള്‍ക്ക് പുറമെ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥരും കമ്മിറ്റിയില്‍ അംഗങ്ങളാണ്. പദ്ധതിയുടെ നിര്‍വഹണം ഉറപ്പ് വരുത്തുന്നതിന്റെ ചുമതല ഈ കമ്മിറ്റിക്കാണ്. നിര്‍മിതി കേന്ദ്രം കോളനി നവീകരണം നിര്‍വഹിക്കും. ഒരു കോടി രൂപയാണ് നവീകരണ പ്രവൃത്തികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. മോണിറ്ററിങ് കമ്മിറ്റി രൂപവത്കരണ യോഗം കെ. ആന്‍സലന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാർജുനന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, വാര്‍ഡംഗം മേരി, ലിജി തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. കുളത്തൂര്‍ ഉള്ളൂര്‍കോണം കോളനി നവീകരണം മോണിറ്ററിങ് കമ്മിറ്റി രൂപവത്കരണ യോഗം കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.