'സുരേഷ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം'

തിരുവനന്തപുരം: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായതിനെതുടർന്ന് മരിച്ച സുരേഷ് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ. ആരോഗ്യവകുപ്പിന്റെ അനാസ്ഥക്കെതിരെ ഉള്ളൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്ന രോഗികളോടുള്ള അവഗണനയും ആരോഗ്യവകുപ്പിന്‍റെ അനാസ്ഥയും അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധ യോഗത്തിന് ഉള്ളൂർ മുരളി അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് പാലോട് രവി, വർക്കല കഹാർ, എം.എ. വാഹിദ്, ചെമ്പഴന്തി അനിൽ, ആറ്റിപ്ര അനിൽ, ജോൺസൻ ജോസഫ്, ജി.എസ്. ശ്രീകുമാർ, കെ.എസ്. ഗോപകുമാർ, നജീവ് ബഷീർ, സുധീർ ഷാ, പത്മകുമാർ എന്നിവർ സംസാരിച്ചു. ചിത്രം: ആരോഗ്യവകുപ്പിന്റെ അനാസ്ഥക്കെതിരെ ഉള്ളൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.