ലോക വയോജനപീഡന വിരുദ്ധ ബോധവത്കരണം

വർക്കല: ലോക വയോജനപീഡന വിരുദ്ധ പക്ഷാചരണ ഭാഗമായി സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ വർക്കല മണ്ഡലം കമ്മിറ്റി പനയറ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് അന്നമ്മ പണിക്കർ സ്വാഗതം പറഞ്ഞു. കവി മടവൂർ രാധാകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ സിറ്റിസൺസ് സംസ്ഥാന എക്സി. കമ്മിറ്റി അംഗം മുത്താന സുധാകരൻ, സംസ്ഥാന സമിതി അംഗം നാസർ മുത്താന, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഉണ്ണി ജി. കണ്ണൻ, സ്‌റ്റാഫംഗങ്ങളായ എം.ആർ. വിമൽകുമാർ, എസ്. സനൽ, മറ്റ്​ അധ്യാപകർ, വിദ്യാർഥി പ്രതിനിധി ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു. tw senior citizen കാപ്ഷൻ: ലോക വയോജനപീഡന വിരുദ്ധ പക്ഷാചരണ ഭാഗമായി സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ വർക്കല മണ്ഡലം കമ്മിറ്റി പനയറ എസ്.എൻ.വി എച്ച്.എസ്.എസിൽ സംഘടിപ്പിച്ച പരിപാടിയിൽ മുത്താന സുധാകരൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.