കേരള സർവകലാശാലക്ക്​ നാക്​ എ പ്ലസ്​ പ്ലസ്​ ഗ്രേഡ്​

തിരുവനന്തപുരം: കേരള സർവകലാശാലക്ക്​ നാഷനൽ അസസ്​മെന്‍റ്​ ആൻഡ്​​ അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (നാക്​) എ പ്ലസ്​ പ്ലസ്​ (A++) ​ ഗ്രേഡ്​ നേട്ടം. റീ അക്രഡിറ്റേഷനിൽ നാലിൽ 3.67 ഗ്രേഡ്‌ ​​​പോയന്‍റ്​ നേടിയാണ്‌ സർവകലാശാല ചരിത്രനേട്ടത്തിലെത്തിയത്​. സംസ്ഥാനത്ത്‌ ഒരു സർവകലാശാലക്ക്​ ആദ്യമായാണ്‌ എ പ്ലസ്‌ പ്ലസ്‌ ലഭിക്കുന്നത്‌. പുതിയ ഗ്രേഡോടെ രാജ്യത്തെ സ്​റ്റേറ്റ്​ സർവകലാശാലകളിൽ ഒന്നാം സ്ഥാനം നേടി. മികച്ച 10 സർവകലാശാലകളിൽ ഒന്നായും കേരള മാറി. ഏഴ്‌ വ്യത്യസ്ത മാനദണ്ഡങ്ങൾ വിശകലനം ചെയ്ത്​ വിദഗ്​ധ സംഘം സമർപ്പിക്കുന്ന റിപ്പോർട്ട്​ അടിസ്ഥാനപ്പെടുത്തിയാണ്​ നാക് ഗ്രേഡ്‌ നൽകുന്നത്‌. ഇതിൽ പാഠ്യപദ്ധതി - 3.8, അധ്യാപനം/ബോധനം/മൂല്യനിർണയം -3.47, ഗവേഷണം/കണ്ടുപിടിത്തം/അനുബന്ധപ്രവർത്തനം -3.52, അടിസ്ഥാന സൗകര്യമേഖല/പഠന സൗകര്യം -3.75, സ്​റ്റുഡന്‍റ്​ സപ്പോർട്ട്​ പ്രോഗ്രഷൻ -3.93, ഗവേണൻസ്/ലീഡർഷിപ്/മാനേജ്മെന്റ് -3.61, ഇൻസ്റ്റിറ്റ്യൂഷനൽ വാല്യു ആൻഡ്​​ ബെസ്റ്റ് പ്രാക്ടീസ് -3.96 എന്നിങ്ങനെയാണ്​ വിവിധ മേഖലകളിൽ നാക്​ സർവകലാശാലക്ക്​ നൽകിയ ഗ്രേഡ്​ പോയന്‍റ്​. രാജ്യത്ത് എ ഡബിൾ പ്ലസ്​ ഗ്രേഡുള്ള കേന്ദ്ര-സംസ്ഥാന സർവകലാശാലകളുടെ എണ്ണം ഒമ്പതായിരുന്നു. ഈ പട്ടികയിലെ 10ാമത്തെ സർവകലാശാലയാണ്​ കേരള. സംസ്ഥാന സർവകലാശാലകളിൽ ഈ നേട്ടമുള്ള ആറു സർവകലാശാലകളിൽ ഏറ്റവും ഉയർന്ന ഗ്രേഡ്​ പോയന്‍റുള്ള സർവകലാശാലയായും 'കേരള' മാറി. കേന്ദ്രസർക്കാറിന്‍റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിങ്​ ഫ്രെയിം വർക്കിൽ ഒന്നാം സ്ഥാനം നേടിയ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസിന്‍റെ​ (ഐ.ഐ.എസ്​സി) നിലവിലുളള ഗ്രേഡ്​ പോയന്‍റിന്​ തുല്യമായ (3.67) ഗ്രേഡാണ്​ കേരള സർവകലാശാലക്കും ലഭിച്ചതെന്നതും ശ്രദ്ധേയമാണ്​. കഴിഞ്ഞ തവണ 3.3 പോയന്‍റോടെ എ ഗ്രേഡാണ്​ സർവകലാശാലക്ക്​ ലഭിച്ചത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.