തിരുവനന്തപുരം: മുഹമ്മദ് നബിയെയും കുടുംബത്തെയും അധിക്ഷേപിച്ച് വിശ്വാസി സമൂഹത്തിന്‍റെ മനസ്സ് വ്രണപ്പെടുത്തിയ സംഭവം സർക്കാർ ഗൗരവത്തോടെ കാണണമെന്നും കുറ്റക്കാർക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ച് സർക്കാർ അവരെ നിയമത്തിന്‍റെ മുന്നിലെത്തിക്കാൻ തയാറാകണമെന്നും കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ആവശ്യപ്പെട്ടു. മത വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനകളും മതങ്ങളെ അപഹസിക്കുന്ന നീക്കങ്ങളും ശക്തമായി നേരിടണം. മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണ ഭാഗമായി നടന്ന ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് യഹ്യ കല്ലമ്പലം അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി അൽ അമീൻ ബീമാപള്ളി, ട്രഷറർ അബ്ദുറസാഖ് കളത്തിങ്കൽ, അബ്ദുൽ ശുക്കൂർ സ്വലാഹി, പി.കെ. സകരിയ്യ സ്വലാഹി, നാസിം ആറ്റിങ്ങൽ, സജ്ന തൊടുപുഴ, നുസൈഫ ആലംകോട് എന്നിവർ സംസാരിച്ചു. photo file name: ചിത്രം: KNM ഫോട്ടോ: മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണ കൺവെൻഷൻ കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്യുന്നു KNM.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.