കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രി: സൗജന്യ ചികിത്സ പദ്ധതികള്‍ക്ക് രൂപം നല്‍കി

വെള്ളറട: കാരക്കോണം ഡോ. സോമര്‍വെല്‍ സി.എസ്.ഐ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഭാരത സര്‍ക്കാറില്‍നിന്നും പ്രവര്‍ത്തന അനുമതി ലഭിച്ചതിന്റെ 20ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സൗജന്യ ചികിത്സാ പദ്ധതികള്‍ക്ക് രൂപം നല്‍കി. ആഘോഷ പരിപാടികളുടെയും സൗജന്യ ചികിത്സാ പദ്ധതികളുടെയും ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കൊട്ടാരക്കര സി.എസ്.ഐ ബിഷപ് ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)' കാര്‍ഡ് ഉള്ളവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെ ആശുപത്രിയില്‍ നടപ്പാക്കിയ 'അത്താണി' ചികിത്സാ പദ്ധതിയില്‍ ഗര്‍ഭിണികള്‍ക്കുള്ള ഒ.പി കണ്‍സള്‍ട്ടേഷനും മരുന്നുകളും സൗജന്യമായിരിക്കും. അസ്ഥിരോഗങ്ങള്‍, ഇ.എന്‍.ടി, ജനറല്‍ സര്‍ജറി, നേത്ര രോഗങ്ങള്‍ എന്നിവക്ക്​ രജിസ്‌ട്രേഷനും ഒ.പി കണ്‍സള്‍ട്ടേഷനും സൗജന്യമാക്കി. സ്‌കാന്‍, ലാബ്, എക്‌സ്‌റേ പരിശോധനകള്‍ക്ക് പകുതി ചാര്‍ജ് മാത്രമേ ഈടാക്കൂ. ഈ രോഗികള്‍ക്ക് അഡ്മിഷന്‍ ആവശ്യമായി വന്നാല്‍ ചികിത്സകൾ സൗജന്യമായിരിക്കുമെന്ന് ഡയറക്ടര്‍ ഡോ. ബെന്നറ്റ് എബ്രഹാം അറിയിച്ചു. ഡോ. ടി. പ്രവീണ്‍, മെഡിക്കല്‍ മിഷന്‍ സെക്രട്ടറി ഡോ. സ്​റ്റാന്‍ലി ജോണ്‍സ്, പ്രിന്‍സിപ്പല്‍ ഡോ. അനുഷ മെര്‍ലിന്‍, ഡോ സാംസന്‍നേശയ്യ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.