നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിദ്യാലയങ്ങളിലും അന്താരാഷ്ട്ര യോഗ ദിനാചരണം ആചരിച്ചു. കന്യാകുമാരിയിൽ കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവേകാനന്ദപ്പാറയിലും കേന്ദ്രത്തിലും യോഗ ദിനാചരണം നടത്തി. ഇതുമായി രണ്ട് സ്ഥലങ്ങളിലും നടന്ന യോഗ ക്യാമ്പിൽ കേന്ദ്ര വിദേശകാര്യ സാംസ്ക്കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി, മുൻമന്ത്രി പൊൻ രാധാകൃഷ്ണൻ, എം.ആർ. ഗാന്ധി എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. കരുങ്കലിൽ സ്ക്കൂളിൽ നടന്ന യോഗ പരിപാടിയിൽ ഐ.ടി മന്ത്രി ടി. മനോ തങ്കരാജ് പങ്കെടുത്തു. കന്യാകുമാരി ജില്ല കോടതിയിൽ നടന്ന ചടങ്ങിൽ ജില്ല ജഡ്ജി അരുൾമുരുകൻ നേതൃത്വം നൽകി. കേന്ദ്രീയ വിദ്യാലയം, പാർവതിപുരം ഭാരത് മാതാ സേവന ട്രസ്റ്റിൽ ആർ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സൗജന്യ യോഗ പരിശീലന പരിപാടിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.