കോൺഗ്രസ്‌ പ്രതിഷേധ ധർണ

നെടുമങ്ങാട്: രാഹുൽ ഗാന്ധിയെ നിരന്തരം വേണ്ടായാടുന്ന ഇ.ഡിക്കെതിരെ പൂവത്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ ധർണ പൂവത്തൂർ പോസ്റ്റ്‌ ഓഫിസിന്​ മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ചെല്ലാംകോട് ജ്യോതിഷ് അധ്യക്ഷത വഹിച്ചു. നെടുമങ്ങാട്: കോൺഗ്രസ്‌ ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഇറയാംകോട് പോ​േസ്റ്റാഫിസിന് മുമ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറി വെള്ളനാട് ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എസ്.ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. നെടുമങ്ങാട്: നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴകുറ്റി പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാജി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് മാഹിൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.