സെമിനാർ സംഘടിപ്പിച്ചു നെയ്യാറ്റിൻകര: തിരുവിതാംകൂർ രാജഭരണകാലത്തെ ഉപരിവർഗ പൊങ്ങച്ചങ്ങളെ പരിഹസിക്കുന്ന ആക്ഷേപഹാസങ്ങളായിരുന്നു സി.വി കൃതികളെന്നും അവയാണ് പിൽക്കാലത്ത് പ്രമുഖ സാഹിത്യ കൃതികൾക്ക് പാതയൊരുക്കിയതെന്നും സാഹിത്യകാരൻ ഡോ.പി.കെ. രാജശേഖരൻ അഭിപ്രായപ്പെട്ടു. നിംസ് മെഡിസിറ്റിയിൽ സ്വദേശാഭിമാനി കൾചറൽ സെന്ററും നിംസ് ലിറ്റററി ക്ലബും സംയുക്തമായി വയനദിനത്തിൽ സംഘടിപ്പിച്ച 'സി.വി. രാമൻപിള്ള: ഭാഷാസാഹിത്യം, ചരിത്രം' -സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. വിനോദ് സെൻ അധ്യക്ഷതവഹിച്ചു. നിംസ് മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, രചന വേലപ്പൻ നായർ, ബാലകൃഷ്ണപിള്ള, ബേബിജോൺ, ആർ.വി. അജയഘോഷ്, ഷിബു, തലയൽ പ്രകാശ്, കെ.എം. റഹ്‌മാൻ എന്നിവർ സംസാരിച്ചു. ചിത്രം: nims blpm നിംസ് മെഡിസിറ്റിയിൽ സംഘടിപ്പിച്ച 'സി.വി. രാമൻപിള്ള: ഭാഷാസാഹിത്യം, ചരിത്രം' സെമിനാർ സാഹിത്യകാരൻ ഡോ. പി.കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.