ചൈതന്യോത്സവം ശ്രദ്ധേയമായി

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സഹജ യോഗ കേരള ഘടകം സംഘടിപ്പിച്ച 'ചൈതന്യോത്സവം 2022' ശ്രദ്ധേയമായി. പരിപാടി ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേഷ് നാരായൺ ഉദ്ഘാടനം ചെയ്തു. നിർമലദേവി ആവിഷ്കരിച്ച സഹജ യോഗയുടെ തത്ത്വങ്ങളും പ്രയോഗങ്ങളും നൃത്താവിഷ്കാരത്തിലൂടെ മിനി മനോജ് അവതരിപ്പിച്ചു. തുടർന്ന്​ സൂഫി സംഗീതജ്ഞ പ്രഫ. അനന്ദിത ബസുവിന്‍റെ സൂഫി സംഗീതവും ഖവാലിയും അരങ്ങേറി. നർത്തകി കലൈമാമണി ഗോപിക വർമ, സഹജയോഗ നാഷനൽ ട്രസ്റ്റി വിജയലക്ഷ്മി ശശികുമാർ, സംസ്ഥാന കോഓഡിനേറ്റർ ആശ ഗോപകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന്​ സഹജ യോഗയുടെ പ്രവർത്തകർ പങ്കെടുത്ത നൃത്തനൃത്യങ്ങളും അരങ്ങേറി. Photo Caption dANCE (2) DANCE ::::: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്​ സഹജ യോഗ കേരള ഘടകം സംഘടിപ്പിച്ച 'ചൈതന്യോത്സവം 2022' ൽ മിനി മനോജ് അവതരിപ്പിച്ച ന‌ൃത്താവിഷ്കാരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.