തിരയിൽപെട്ട് വിദ്യാർഥിയും അഭിഭാഷകനും മരിച്ചു

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കടൽ തിരമാലയിൽപെട്ട് വിദ്യാർഥിയും അഭിഭാഷകനും മരിച്ചു. തിരുവനന്തപുരം കരകുളം അണ്ടൂർ തെക്കെകരയിൽ ശോഭന കുമാറിന്റെ മകൻ ദിവിൻ (23), തിരുനെൽവേലി പാളയം കോട്ട ശാന്തിനഗർ സ്വദേശി ആൽബർട്ട് ജോർജ് (55) എന്നിവരാണ് മരിച്ചത്. മണവാളക്കുറിച്ചിയിലെ സ്വകാര്യ കോളജിൽ വിദ്യാർഥിയായ ദിവിൻ പരീക്ഷ അവസാനിച്ചതിനെ തുടർന്ന് ബന്ധുക്കളുമായി കടൽതീരത്ത് എത്തിയതാണ്​. സുഹൃത്തുക്കൾക്കൊപ്പം കന്യാകുമാരി-കോവളത്ത് കടലിൽ ഇറങ്ങിയ ദിവിനെ തിരമാലയിൽപെട്ട് കാണാതായി. ഉടനെ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെയാണ് കുളച്ചൽ മറയിൽ തീരത്തുനിന്ന് പൊലീസ് മൃതദേഹം കണ്ടെടുത്തത്​. ശനിയാഴ്ച വൈകുന്നേരമാണ്​ അഭിഭാഷകനായ ആൽബർട്ട് ജോർജ് ഭാര്യയും രണ്ട് ​മക്കൾക്കുമൊപ്പം തിരുനെൽവേലിയിൽനിന്ന്​ എത്തിയത്​. രാജാക്കമംഗലത്തിന് സമീപം ഗണപതിപുരത്ത്​ കടലിലിറങ്ങിയ ആൽബർട്ട് ജോർജ് തിരയിൽ അകപ്പെട്ടു. രണ്ടുപേരുടെയും മൃതദേഹങ്ങൾ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.