വിതുര: പഞ്ചായത്തംഗത്തെ വീടുകയറി ആക്രമിച്ചു. പഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡംഗം രവികുമാറിനെയാണ് ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി ആക്രമിച്ചത്. കുടുംബാംഗങ്ങളോടൊപ്പം ഉച്ചക്ക് വീട്ടിൽ ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് രവികുമാറിനെ ജാതി പറഞ്ഞ് ആക്ഷേപിച്ച് മർദിച്ചത്. ഇദ്ദേഹത്തെ വിതുര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന ഭാര്യയെയും കുടുംബാംഗങ്ങളെയും സംഘം ആക്രമിക്കാൻ ശ്രമിച്ചു. നിലവിളികേട്ട് പരിസരവാസികൾ എത്തിയപ്പോഴാണ് സംഘം കടന്നുകളഞ്ഞത്. പഞ്ചായത്തിലെ പട്ടികവർഗ സംവരണ വാർഡായ പൊന്നാംചുണ്ടിൽനിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ആളാണ് രവികുമാർ. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ആവശ്യപ്പെട്ടു. ചികിത്സയിൽ കഴിയുന്ന രവികുമാറിനെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ജുഷ ജി. ആനന്ദ്, ഗ്രാമപഞ്ചായത്തംഗം സുനിത, ലോക്കൽ കമ്മിറ്റി സെക്രട്ടറി കല്ലാർ അജിൽ, ആർ.കെ. ഷിബു, ബ്രാഞ്ച് സെക്രട്ടറി നിതിൻ കെ. മനോഹരൻ കാണി, സന്തോഷ് വിതുര, പൊന്നാംചുണ്ട് ബാലൻ, ജി. തങ്കരാജ്, അമീൻ മേമല, ജിനിഷ് വിതുര, അനീഷ് എന്നിവർ സന്ദർശിച്ചു. ഫോട്ടോ : മർദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രവികുമാറിനെ സഹപ്രവർത്തകർ ആശുപത്രിയിൽ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.