മതേതര മനസ്സുകളെ 'ഒരുമിച്ചിരുത്തി' മുസ്​ലിം ലീഗ്​ സുഹൃദ്​ സംഗമം

തിരുവനന്തപുരം: മതേതര മനസ്സുകളെ 'ഒരുമിച്ചിരുത്തി' സൗഹാര്‍ദത്തി‍ൻെറ പുതിയ വെളിച്ചവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സുഹൃദ് സംഗമം. തിരുവനന്തപുരത്ത് മത, സാമുദായിക, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി. ഇത്തരം സൗഹൃദ സദസ്സുകളിലൂടെ മനസ്സുകള്‍ തമ്മിലടുക്കണമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കലുഷിതമായ കാലത്ത് സാദിഖലി തങ്ങള്‍ മുന്നോട്ടുവെക്കുന്ന സമാധാന സന്ദേശത്തി‍ൻെറ പ്രചാരകരായി ഒപ്പമുണ്ടാകുമെന്ന് സംഗമത്തില്‍ പങ്കെടുത്തവരെല്ലാം ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പാണക്കാട് നിന്നുണ്ടായ സന്ദേശമാണ് കേരളത്തില്‍ ഒരു പെറ്റിക്കേസ് പോലും രജിസ്റ്റര്‍ ചെയ്യാത്തവിധം സമാധാനത്തിലേക്ക് നയിച്ചതെന്നും സംഗമത്തിൽ അഭിപ്രായമുയർന്നു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ്​ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഫാ. യൂജിന്‍ പെരേര, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, സ്വാമി സന്ദീപാനന്ദ ഗിരി, പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, സ്വാമി അശ്വതി തിരുനാള്‍, വിഴിഞ്ഞം സെയ്ദ് മുസ്​ലിയാര്‍, ഫാദര്‍ അരുണ്‍തോമസ്, മാര്‍ക്കോസ് എബ്രഹാം, ബാലകൃഷ്ണന്‍ ഐ.എ.എസ്, ഗായകന്‍ രമേശ് നാരായണന്‍, ഫാദര്‍ വര്‍ക്കി ആറ്റുറമ്പത്ത്, പാലോട് രവി, ഡോ.ജി. വിജയരാഘവന്‍, സെയ്ത് മുത്തുക്കോയ തങ്ങള്‍, രഘുചന്ദ്രന്‍ നായര്‍, രാജീവ് ദേവരാജ്, സണ്ണിക്കുട്ടി എബ്രഹാം, എ.എം. അന്‍സാരി, ഡോ. ജയപ്രകാശ്, എസ്. ബിജു, അടൂര്‍ പ്രകാശ് എം.പി, എം. വിന്‍സന്റ് എം.എല്‍.എ, ബാബു കിരിയത്ത്, പി.എം. വിനോദ്, ഡോ.സി ജോസഫ്, അജില്‍കുമാര്‍, കെ.വൈ. മുഹമ്മദ് കുഞ്ഞ്, എം.എസ്. ഫൈസല്‍ഖാന്‍, ഫാ. ജേക്കബ് തോമസ്, മുരുകന്‍, ഹരീന്ദ്രന്‍ നായര്‍, പനവൂര്‍ ഷാജഹാന്‍ ദാരിമി, ഇ.എം. നജീബ്, വിക്ടര്‍ തോമസ്, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ഡോ. കായംകുളം യൂനുസ്, റഹ്മത്തുല്ല മൗലവി, ഡോ.പി. നസീര്‍, ഡോ. രാധാകൃഷ്ണന്‍, ഫാദര്‍ ഡോ.സി. ജോസഫ്, സ്വാമി ശുഭാംഗാനന്ദ, അയിലം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അഭിപ്രായങ്ങൾ പങ്കുവെച്ചു. മതസൗഹാർദം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എല്ലാവരുടെയും സഹകരണം തുടര്‍ന്നുമുണ്ടാകണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ആമുഖ പ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹിം, എന്‍. ഷംസുദ്ദീന്‍, കുറുക്കോളി മൊയ്തീന്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, തിരുവനന്തപുരം ജില്ല പ്രസിഡന്റ് പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി അഡ്വ.കണിയാപുരം ഹലിം തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.