തിരുവനന്തപുരം: കോടിക്കണക്കിന് പണം െചലവാക്കി നിർമിച്ച നേമം ന്യൂ കോച്ചിങ് ടെർമിനൽ നിർത്തലാക്കരുതെന്ന് സി.എം.പി ജില്ല സെക്രട്ടറി എം.ആർ. മനോജ്. നേമം കോച്ചിങ് ടെർമിനൽ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.എം.പി സംഘടിപ്പിച്ച പോസ്റ്റർ പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേമം കോച്ചിങ് ടെർമിനൽ വഴി യുവാക്കൾക്ക് ലഭിക്കാവുന്ന തൊഴിൽ അവസരവും നഷ്ടപ്പെടുകയാണ്. നേമം കോച്ചിങ് ടെർമിനൽ നിർത്തലാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഡോ. ശരി തരൂർ എം.പിക്ക് നൽകുമെന്ന് എം.ആർ. മനോജ് പറഞ്ഞു. നേമം ഏരിയ സെക്രട്ടറി മുട്ടത്തറ സോമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം തിരുവല്ലം മോഹനൻ, കെ.എസ്.വൈ.എഫ് ജില്ല പ്രസിഡന്റ് രഞ്ജിത്ത്, അഡ്വ. നാൻസി പ്രഭാകർ, കർഷക ഫെഡറേഷൻ നേതാവ് ബൈജു എന്നിവർ സംസാരിച്ചു. IMG-20220619-WA0030(1) Photo cap: നേമം കോച്ചിങ് ടെർമിനൽ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.എം.പി സംഘടിപ്പിച്ച പോസ്റ്റർ പ്രചാരണം ജില്ല സെക്രട്ടറി എം.ആർ. മനോജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.