ചണ ഉല്‍പന്ന മേള തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്​ കീഴിലുള്ള ദേശീയ ചണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചണ ഉല്‍പങ്ങളുടെ മേളക്ക്​ തിരുവനന്തപുരത്ത്​ ശ്രീമൂലം ക്ലബില്‍ തുടക്കമായി. പരിസ്ഥിതി സൗഹൃദ ബദല്‍ ഉല്‍പന്നങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ മേളയില്‍ ചണ അലങ്കാര ഉല്‍പന്നങ്ങളായ കരകൗശലവസ്തുക്കള്‍, ചണ പാവകള്‍, ചണനാരു കൊണ്ടുള്ള ബാഗുകള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍, പരിസ്ഥിതി സൗഹൃദ ചണ ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശ്രീമൂലം ക്ലബ് പ്രസിഡന്റ് വിവിയന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ചണ ബോര്‍ഡ്, കൊല്‍ക്കത്ത ഡയറക്ടര്‍ (മാര്‍ക്കറ്റിങ്​) ലെഫ്റ്റനന്റ് കേണല്‍ രോഹിത് ബി.എസ്. ടൈറ്റസ്, ദക്ഷിണ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ടി. അയ്യപ്പന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രദര്‍ശനം ജൂണ്‍ 24 വരെ നീളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.