ആശ്വാസ് കൗൺസലിങ്​ സെന്‍റർ ഉദ്​ഘാടനം

തിരുവനന്തപുരം: വ്യക്തികളും കുടുംബങ്ങളും കരുതൽ തേടുന്ന മാനസികാരോഗ്യ മേഖലയിൽ ഫാമിലി കൗൺസലിങ്​, പ്രീ-പോസ്റ്റ്‌ മാറിറ്റൽ കൗൺസലിങ്​, ജനറൽ കൗൺസലിങ്​ തുടങ്ങിയവക്കായി പീപ്​ൾസ് ഫൗണ്ടേഷ‍ന്‍റെ കീഴിൽ സ്റ്റാച്യൂ ഉപ്പളം റോഡിലെ ട്രിവാൻഡ്രം കൾചറൽ സെന്‍റർ സമുച്ചയത്തിൽ ആശ്വാസ് കൗൺസലിങ്​ സെന്‍റർ ആരംഭിച്ചു. മാനസികാരോഗ്യ വിദഗ്​ധൻ മെഡിക്കൽ കോളജ് റിട്ട. പ്രഫ. ഡോ.എ. ബഷീർ കുട്ടി ഉദ്​ഘാടനം ചെയ്തു. ട്രിവാൻഡറം കൾചറൽ സെന്‍റർ ചെയർമാൻ എസ്. അമീൻ, ജമാഅത്തെ ഇസ്‌ലാമി സിറ്റി പ്രസിഡന്‍റ് എ.എസ്. നൂറുദീൻ, പീപ്​ൾസ് ഫൗണ്ടേഷൻ പി.ആർ. സെക്രട്ടറി എം. നാസിമുദീൻ എന്നിവർ സംസാരിച്ചു. പീപ്​ൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ ഷറഫുദീൻ, സിറ്റി കോഓഡിനേറ്റർ അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി. ചിത്രം: IMG-20220619-WA0030 പീപ്​ൾസ് ഫൗണ്ടേഷ‍ന്‍റെ കീഴിൽ ആരംഭിച്ച ആശ്വാസ് കൗൺസലിങ്​ സെന്‍റർ മാനസികാരോഗ്യ വിദഗ്​ധൻ ഡോ. എ. ബഷീർ കുട്ടി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.