കേരളം ആർജിക്കേണ്ടത് ഡിജിറ്റൽ സാക്ഷരത -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളം ഇനി ആർജിക്കേണ്ടത് ഡിജിറ്റൽ സാക്ഷരതയാണെന്ന്​ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ ജനങ്ങൾ ഇന്ന് ജീവിക്കുന്നത് ഡിജിറ്റൽ യുഗത്തിലാണ്. ഇതിനോടകം തന്നെ സാക്ഷരരായ നമുക്ക് ഇ-സാക്ഷരതക്ക്​ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാമിഷനും ജില്ല സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിച്ച വായനദിനാചരണ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് ദിശാബോധം നൽകുന്ന വായനയാണ് തെരഞ്ഞെടുക്കേണ്ടത്. നാം ജീവിക്കുന്ന ഡിജിറ്റൽ യുഗത്തിൽ ഈ വൈജ്ഞാനികലോകത്തിന് അനുയോജ്യമായ തരത്തിലുള്ള അറിവ് നേടാനുള്ള വായനക്കും പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു. പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ വളന്‍റിയർ അധ്യാപകരായി പ്രവർത്തിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഡി. സുരേഷ് കുമാർ, സ്കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. സനൽകുമാർ, സ്കോൾ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ സുരേഷ് കുമാർ, സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി. ഒലീന, അസി. ഡയറക്ടർ ഡോ. ജെ. വിജയമ്മ എന്നിവർ സംസാരിച്ചു. Photo 1655635244290.jpg സാക്ഷരതാമിഷനും ജില്ല സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിച്ച വായനദിനാചരണ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.