പാറശ്ശാല: അക്ഷരദീപം ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ മന്ത്രി ജി.ആര്‍. അനില്‍ നിർവഹിച്ചു. കലാസാഹിത്യ സാമൂഹിക രംഗത്തെ സേവനത്തിനുള്ള പുരസ്‌കാരം മുനീറ സെയ്ദും അക്ഷരദീപം ഒ.എന്‍.വി പുരസ്‌കാരം ഉഷ കുമ്പിടിയും അക്ഷരദീപം മാധവിക്കുട്ടി കഥ പുരസ്‌കാരം ട്രീസാ അനിലും അക്ഷരദീപം ഉറൂബ് കഥാ പുരസ്‌കാരം സതീദേവിയും അക്ഷരദീപം വൈലോപ്പിള്ളി കവിത പുരസ്‌കാരം ശ്രീജാ അനിലും ഏറ്റുവാങ്ങി. പ്രഫ. എം. ചന്ദ്രബാബ അധ്യക്ഷത വഹിച്ചു. അക്ഷരദീപം ചെയര്‍മാനും സാഹിത്യകാരിയുമായ കവിത വിശ്വനാഥ് സ്വാഗതം പറഞ്ഞു. സുനില്‍ മടപ്പള്ളി മുഖ്യ പ്രഭാഷണവും ട്രസ്റ്റ് രക്ഷാധികാരി ഡോ. ജേക്കബ് മാത്യു ഒളശ്ശേല്‍ ആമുഖ പ്രഭാഷണവും നടത്തി. സാഹിത്യകാരായ ഹരീഷ് കൊറ്റംപള്ളി, ഇ.ആര്‍. ഉണ്ണി, ശുഭ വയനാട് തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് ജോയന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ജൂലിയാന്‍ നന്ദി പറഞ്ഞു. എ.വി. അനുജ വിഷയങ്ങള്‍ അവതരിപ്പിച്ചു. ചിത്രം. അക്ഷരദീപം ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സ്ത്രീ ശാക്തീകരണ കലാ സാഹിത്യ പുരസ്‌കാരങ്ങൾ മന്ത്രി ജി.ആര്‍. അനില്‍ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.