തിരുവനന്തപുരം: ഷിനോസ് റഹ്മാനും സജാസ് റഹ്മാനു സംവിധാനം ചെയ്ത രണ്ട് മലയാളം സിനിമകൾ ബാനർ ഫിലിം സൊസൈറ്റി ഞായറാഴ്ച ലെനിൻ ബാലവാടിയിൽ പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര അവാർഡിൽ 2019ലെ മികച്ച സിനിമ, മികച്ച സ്വഭാവനടി, മികച്ച തിരക്കഥ എന്നീ പുരസ്കാരങ്ങൾ നേടിയ 'വാസന്തി' മൂന്ന് മണിക്കും 2021ലെ മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നൃത്ത സംവിധാനം, മികച്ച സിങ്ക് സൗണ്ട് എന്നീ അംഗീകാരങ്ങൾ ലഭിച്ച 'ചവിട്ട്' 5.15നും പ്രദർശിപ്പിക്കും. സംവിധായകരെയും അണിയറ പ്രവർത്തകരെയും ചലച്ചിത്ര നിരൂപകൻ എം.എഫ്. തോമസ് ആദരിക്കും. പ്രവേശനം സൗജന്യം. ഫോൺ: 9349931452, 9847099923. ----------------------------------- എ.ഐ.ടി.യു.സി പതാക നശിപ്പിച്ചതായി പരാതി തിരുവനന്തപുരം: എ.ഐ.ടി.യു.സിയുടെ ബേക്കറി ജംഗ്ഷനിൽ ഉയർത്തിയിരുന്ന പതാക കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചതായി പരാതി. പതാക നശിപ്പിച്ച സംഭവത്തിൽ ഹെഡ് ലോഡ് വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി പി.എസ്. നായിഡു പ്രതിഷേധിച്ചു. പതാക നശിപ്പിച്ച സാമൂഹിക വിരുദ്ധരുടെ പേരിൽ ശകതമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.