ക്രിക്കറ്റ് ലീഗ് നാളെ മുതൽ

തിരുവനന്തപുരം: പ്രസ്​ ക്ലബ് സംഘടിപ്പിക്കുന്ന ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗ് ശനിയാഴ്ച വൈകീട്ട് 3.30ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനുശേഷം സിനിമ-സീരിയൽ താരങ്ങളുടെ ടീമും എക്സൈസ് ഡിപ്പാർട്ട്മെന്‍റ്​ ടീമും തമ്മിലുള്ള പ്രദർശന മത്സരം നടക്കും. മാധ്യമ സ്ഥാപനങ്ങളുടെ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റ്​ 31ന് സമാപിക്കും. ------------------------------------- സ്വീകരണം നൽകി തിരുവനന്തപുരം: മാധ്യമങ്ങൾക്കും, മാധ്യമ പ്രവർത്തകർക്കും ഏറെ പ്രസക്തിയുള്ള കാലമാണ് കടന്നുപോകുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കേരള മീഡിയ പേഴ്സൺ യൂനിയൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. റഫീഖ്, സുവീഷ് ബാബു, ഷാഫി ചങ്ങരംകുളം, വി. സെയ്​ദ്​ എന്നിവരെ ആദരിച്ചു. അഡ്വ.എം. വിൻസന്റ് എം.എൽ.എ മുഖ്യാഥിതിയായി. എ. അബൂബക്കർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.