ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

കല്ലമ്പലം: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പത്രം ഏജൻറ്​ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഓട്ടോ ഓടിച്ചിരുന്ന പത്രം ഏജൻറ് ജി. ഉദയകുമാറിനും ബൈക്ക് യാത്രികരായ യുവാക്കൾക്കുമാണ്​ പരിക്കേറ്റത്. ഉദയകുമാർ ഓടിച്ചിരുന്ന ഓട്ടോ ദേശീയപാതയിൽ നിന്ന്​ പറകുന്ന് റോഡിലേക്ക് കയറവെ കല്ലമ്പലം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിച്ചു. ഇരുചക്രവാഹനത്തിന്‍റെ അമിതവേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചുനിന്നു. ഉദയകുമാറിന്‍റെ കൈക്ക് പൊട്ടലുണ്ട്. ഓട്ടോക്കും കാര്യമായ തകരാറുണ്ട്. പരിക്കേറ്റ ബൈക്ക് യാത്രികർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.