പാലോട്: ലഹരിവസ്തുക്കളുടെ പിടിയിൽനിന്ന് പുതുതലമുറയെയും വിദ്യാർഥികളെയും അകറ്റി നിർത്താൻ കായിക പരിശീലനവുമായി എക്‌സൈസ് വകുപ്പ്. നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഓഫിസിന്റെ ആഭിമുഖ്യത്തിലാണ് ലഹരിക്കെതിരേ കായികലഹരി എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂളിൽ കുട്ടികളുടെ ഫുട്‌ബാൾ ക്ലബ് രൂപവത്‌കരിച്ച് ഡി.കെ. മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ബാബു വർഗീസ് ജഴ്‌സി, ബൂട്ട് ഉൾപ്പെടെ സ്പോർട്‌സ് കിറ്റ് വിതരണം ചെയ്തു. കുട്ടികൾ തയാറാക്കിയ 'വിശപ്പ്' എന്ന ഷോർട്ട് ഫിലിമിന്റെ സ്വിച് ഓൺ അദ്ദേഹം നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം സോഫി തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.കെ. ജയരാജ്, വാർഡംഗം ഭാസുരാംഗി, ബാലചന്ദ്രൻ, ഫോറസ്റ്റ് ഓഫിസർ ടി. അജികുമാർ, സുബീഷ് കുമാർ, സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപ്, പ്രഥമാധ്യാപിക ജസ്‌ലറ്റ് സേവ്യർ എന്നിവർ സംസാരിച്ചു. ഫോട്ടോ : ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂളിൽ എക്‌സൈസിന്റെ 'ലഹരിക്കെതിരെ കായികലഹരി' പരിപാടി ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.