ആറ്റിങ്ങൽ: ആറ്റിങ്ങൽ പ്രീപ്രൈമറി സ്കൂളിന് പുതിയ മന്ദിരം നിർമിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ സന്ദർശിച്ച ശേഷമാണ് 56.6 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചത്. കേരളത്തിലെ സർക്കാർ മേഖലയിലെ ചുരുക്കം പ്രീ പ്രൈമറി സ്കൂളുകളിൽ ഒന്നാണ് ആറ്റിങ്ങൽ ഗവ.പ്രീ പ്രൈമറി സ്കൂൾ. അംഗൻവാടി സംവിധാനം ശക്തമായതോടെ ഈ വിദ്യാലയം അവഗണിക്കപ്പെടുകയായിരുന്നു. സ്കൂളിന്‍റെ അവസ്ഥ എം.എൽ.എ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് മന്ത്രി സന്ദർശിച്ചതും തുക അനുവദിച്ചതും. ഒ.എസ്. അംബിക എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. Twatl shivankutty minister മന്ത്രി വി. ശിവൻകുട്ടി ആറ്റിങ്ങൽ ഗവ. പ്രീ പ്രൈമറി സ്കൂൾ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.