അമ്പൂരിയില്‍ അത്യാധുനിക വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി

വെള്ളറട: അമ്പൂരിയില്‍ അത്യാധുനിക വ്യാജവാറ്റ് കേന്ദ്രം വെള്ളറട പൊലീസ് കണ്ടെത്തി. വെള്ളറട എസ്.എച്ച്.ഒക്ക്​ കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കേന്ദ്രം കണ്ടെത്തിയത്. 1500 ലിറ്ററിലധികം കോട, വാറ്റിനുപയോഗിച്ച സ്റ്റൗ, ഗ്യാസ് സിലിണ്ടര്‍, വാറ്റുപകരണങ്ങള്‍ എന്നിവ കണ്ടെത്തി. ചാരായം വാറ്റിക്കൊണ്ടിരുന്ന അമ്പൂരി തുടിയാംകോണം സ്വദേശി വണ്ട് സാബു പൊലീസെത്തും മുമ്പ്​ ഓടി രക്ഷപ്പെട്ടു. പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. എ.എസ്.ഐമാരായ രതീഷ്, ഉണ്ണിക്കൃഷ്ണന്‍, ബിജു, സി.പി.ഒ പ്രഫുല്‍ചന്ദ്രന്‍, പ്രതീഷ്, സജന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. കോട ഒഴുക്കിക്കളഞ്ഞശേക്ഷം വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തു. ചിത്രം. അമ്പൂരി വാറ്റ്​ കേന്ദ്രം റെയ്​ഡ്‌ ചെയ്ത് പിടികൂടിയ വാറ്റുപകരണങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.