അനിസ്​ലാമിക പ്രവണതകൾക്കെതിരെ കാമ്പയിൻ

ബാലരാമപുരം: വിവാഹ ധൂർത്തിനും അനിസ്​ലാമിക പ്രവണതകൾക്കുമെതിരെ ബാലരാമപുരം ടൗൺ മുസ്​ലിം ജമാഅത്ത് സംഘടിപ്പിച്ച കാമ്പയിൻ സമാപനം കേരള ജംഇയ്യതുൽ ഉലമ-ഹിന്ദ് ജനറൽ സെക്രട്ടറി അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു. മഹൽ ജനസേവന കേന്ദ്രം എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അർഷദ് മുഹമ്മദ് നദ്​വി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് ജെ.എം. സുബൈർ അധ്യക്ഷതവഹിച്ചു. ചീഫ് ഇമാം അബ്ദുൽ റഹീം അൽ കൗസരി, പഞ്ചായത്ത് മെംബർ എ. സക്കീർ ഹുസൈൻ, വലിയപള്ളി മുസ്​ലിം ജമാഅത്ത് പ്രസിഡന്റ് എ. ഷാനവാസ് മൗലവി, വഴിമുക്ക് ജമാഅത്ത് പ്രസിഡന്റ് അഡ്വ. എം സുബൈർ, ആറാലുംമൂട് ജമാഅത്ത് പ്രസിഡന്റ് നാസർ, എരുത്താവൂർ ജമാഅത്ത് പ്രസിഡന്റ് നിസാർ, എം. ഹാജ, സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. blpm ph21 ചിത്രം - വിവാഹ ധൂർത്തിനെതിരെ കാമ്പയിൻ സമാപനം അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു Attachments area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.