എസ്​.ആർ. ആശ അനുസ്മരണവും പുരസ്കാര സമർപ്പണവും

നേമം: കോവിഡ് മഹാമാരിക്കെതിരെ മുന്നണിപ്പോരാളിയായി പ്രവർത്തിക്കുന്നതിനിടെ കോവിഡ് ബാധിച്ചുമരിച്ച നിയമ വിദ്യാർഥിയും ഡി.വൈ.എഫ്.ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എസ്​.ആർ. ആശ അനുസ്മരണയോഗവും 'കനൽ 2021' പുരസ്കാര സമർപ്പണവും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. എസ്​.ആർ. ആശക്ക്​ മരണാനന്തര ബഹുമതിയായി സമത നൽകുന്ന 'കനൽ 2021' പുരസ്കാരം മാതാപിതാക്കൾ എം.എ. ബേബിയിൽ നിന്ന്​ ഏറ്റുവാങ്ങി. കോവിഡ് കാലത്ത് നടത്തിയ സന്നദ്ധപ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ നേമം ബ്ലോക്ക് കമ്മിറ്റിക്കും എസ്.എഫ്.ഐ ഏരിയ കമ്മിറ്റിക്കും അവാർഡുകൾ വിതരണം ചെയ്തു. ബാലരാമപുരം കല്പടിയിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്​കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എം. ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, പ്രഫ. ടി.എ. ഉഷകുമാരി, ബി. ഗിരിജാഭായി, എ.ജി. ഒലീന, പ്രതിൻസാജ് കൃഷ്ണ, പി. മഞ്ജു, ജോബിൻ ജോർജ്, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ സ്വാഗതവും ലോക്കൽ സെക്രട്ടറി എം.എച്ച്. സാദിഖ് അലി നന്ദിയും പറഞ്ഞു. Anusmaranam ഫോട്ടോ: എസ്​.ആർ. ആശക്ക്​ മരണാനന്തര ബഹുമതിയായി സമത നൽകുന്ന കനൽ 2021 പുരസ്കാരം എസ്​.ആർ. ആശയുടെ മാതാപിതാക്കൾ എം.എ. ബേബിയിൽനിന്ന്​ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.